കുവൈറ്റിൽ ആഡംബര എസ് യു വി ഓടിച്ച് 12കാരൻ; കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

ആഡംബര എസ് യു വി കാർ പന്ത്രണ്ടു വയസുകാരൻ ഓടിച്ച സംഭവത്തിലാണ് കുവൈറ്റി പൊലീസ് കാർ കസ്റ്റഡിയിൽ എടുത്തത്. | Young boy driving SUV in Kuwait and Police took the car into custody

കുവൈറ്റിൽ ആഡംബര എസ് യു വി ഓടിച്ച് 12കാരൻ; കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

കുവൈറ്റ് സിറ്റി: പ്രായപൂർത്തിയാകാത്ത ആൺകുട്ടി ലക്ഷ്വറി കാർ ഓടിച്ച സംഭവത്തിൽ കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. ആഡംബര എസ് യു വി കാർ പന്ത്രണ്ടു വയസുകാരൻ ഓടിച്ച സംഭവത്തിലാണ് കുവൈറ്റി പൊലീസ് കാർ കസ്റ്റഡിയിൽ എടുത്തത്.

ആൺകുട്ടി കാർ ഓടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്റെ മൂന്നു വയസുള്ള സഹോദരനെയും ഒപ്പമിരുത്തിയാണ് 12 വയസുകാരൻ ആഡംബര എസ് യു വി ഓടിച്ചത്. കുവൈറ്റിലെ സബഹ് അൽ അഹ്മദ് ഏരിയയിലാണ് സംഭവം.

ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പൊലീസ് കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. നിയമനടപടികൾക്ക് നിർദ്ദേശിച്ചതിനൊപ്പം കാർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Young boy driving SUV in Kuwait and Police took the car into custody

COMMENTS

Wordpress (0)
Disqus ( )