നടൻ ബാലയുടെ വിവാഹ റിസപ്ഷൻ | Video
കുന്ദംകുളം സ്വദേശിനി എലിസബത്ത് ഉദനയാണ് വധു
നടൻ ബാലയുടെ വിവാഹ റിസപ്ഷൻ വീഡിയോയും ചിത്രങ്ങളും പുറത്ത്. കുന്ദംകുളം സ്വദേശിനി എലിസബത്ത് ഉദനയാണ് വധു. ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബസുഹൃത്ത് കൂടിയാണ്. ഇടവേള ബാബു, മുന്ന സൈമൺ തുടങ്ങിയ താരങ്ങൾ വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.
നേരത്തെ ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് എലിസബത്തിനെ ആദ്യമായി പരിചയപ്പെടുത്തിയത്. പിന്നീട് വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയും ബാല പങ്കുവച്ചിരുന്നു.
നടന്മാരയ ഉണ്ണി മുകുന്ദന്‍, മുന്ന, ഇടവേള ബാബു എന്നിവരുള്‍പ്പടെ സിനിമാ മേഖലയില്‍ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു. എലിസബത്ത് തന്റെ മനസ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മതമില്ല. അതുകൊണ്ടുതന്നെ മതംമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ബാല വ്യക്തമാക്കി.
വിവാഹ റിസപ്ഷനെക്കുറിച്ച് ബാല ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്നു കുറിച്ചുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു.
ബാലയുടെ രണ്ടാം വിവാഹമാണിത്. ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. 2010ൽ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹമോചിതരാകുന്നത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.
Wedding reception video and pictures of actor Bala