വടകര സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിലാണ് ഖാലിദ് മരിച്ചത്. | Vadakara native dies in car accident in Qatar
ദോഹ: മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ ഖാലിദ് ചേറോട് ആണ് മരിച്ചത്. 38 വയസ് ആയിരുന്നു. കഴിഞ്ഞ 13 വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിലാണ് ഖാലിദ് മരിച്ചത്. ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.
ഖത്തര്‍ കെ എം സി സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഖാലിദ് ഖത്തറിലെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.
Vadakara native dies in car accident in Qatar