വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി ഒമാനിലെ മാളുകൾ
വാക്സിൻ സർട്ടിഫിക്കറ്റുകൾ കാർഡ് രൂപത്തിലാക്കിയതും ഫോണിൽ ഡൗൺലോഡ് ചെയ്തതുമാണ് ആളുകൾ കാണിക്കുന്നത്. | Vaccination Certificates mandatory to enter malls and Hyper Markets in Oman
മസ്കറ്റ്: രാജ്യത്തെ മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കി ഒമാൻ. വാക്സിൻ സർട്ടിഫിക്കറ്റുകൾ കാർഡ് രൂപത്തിലാക്കിയതും ഫോണിൽ ഡൗൺലോഡ് ചെയ്തതുമാണ് ആളുകൾ കാണിക്കുന്നത്.
പ്രവേശന കവാടങ്ങളിൽ നിൽക്കുന്നവരെയാണ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടത്. ഇവരെ സർട്ടിഫിക്കറ്റ് കാണിക്കാത്ത പക്ഷം മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും പ്രവേശനം ലഭിക്കുന്നതല്ല. മിക്കവരും ഫോണിൽ ഡൗൺലോഡ് ചെയ്താണ് കാർഡ് കാണിക്കുന്നത്.
കാർഡ് പരിശോധിക്കുന്നതിനിടയിൽ സംശയം തോന്നിയാൽ വാക്സിൻ സർട്ടിഫിക്കറ്റ് കൂടാതെ റെസിഡന്റ് കാർഡും ആവശ്യപ്പെടും. സുരക്ഷാ ജീവനക്കാർ നിലവിൽ സർട്ടിഫിക്കറ്റുകളുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുന്നത്. ക്യു ആർ സ്കാനിങ് പരിശോധന നടത്തുന്നില്ല.
പ്രവേശന കവാടങ്ങളിലെ പരിശോധനയെ തുടർന്ന് ചെറിയ തിരക്കുകൾ ഹൈപ്പർ മാർക്കറ്റുകളിൽ അനുഭവപ്പെടുന്നുണ്ട്. അവധി ദിവസങ്ങളിൽ തിരക്ക് വർദ്ധിച്ചേക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
Vaccination Certificates mandatory to enter malls and Hyper Markets in Oman
[…] […]