ഖത്തറിൽ സംഗീത, കരാട്ടെ അധ്യാപകരുടെ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13

ഖത്തറിൽ ബിർല പബ്ലിക് സ്കൂളിലേക്ക് സംഗീത അധ്യാപിക, കരാട്ടെ ടീച്ചർ, സ്പെഷ്യൽ എഡ്യുക്കേറ്റർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. | Vacancy for music teacher karate teacher special educator in Qatar birla public school

ഖത്തറിൽ സംഗീത, കരാട്ടെ അധ്യാപകരുടെ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13

ദോഹ: ഖത്തറിൽ സംഗീത അധ്യാപികയുടെ ഒഴിവ്. ദോഹയിലെ ബിർല പബ്ലിക് സ്കൂളിലേക്കാണ് സംഗീത അധ്യാപികയെ അന്വേഷിക്കുന്നത്. യോഗ്യത – പെർഫോമിംഗ് ആർട്സിൽ ബിരുദം നേടിയിരിക്കണം. 3680 QAR ആണ് ശമ്പളം. സ്ത്രീകളെയാണ് ഈ ഒഴിവിലേക്ക് പരിഗണിക്കുന്നത്. പ്രായപരിധി – 35 വയസ്.

മൂന്നു വർഷമോ അതിൽ അധികമോ സി ബി എസ് ഇ സ്കൂളുകളിൽ പഠിപ്പിച്ചുള്ള പരിചയം ഉള്ളവരെയാണ് പരിഗണിക്കുന്നത്. സെപ്റ്റംബർ 13 ആണ് അവസാന തീയതി. https://norkaroots.org/ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കരാട്ടെ ടീച്ചർ ഒഴിവ്

ദോഹയിലെ ബിർല പബ്ലിക് സ്കൂളിലേക്കാണ് കരാട്ടെ ടീച്ചറെ അന്വേഷിക്കുന്നത്. : B.PEd- Taekwondo/ Karate Black Belt എന്നീ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. സി ബി എസ് ഇ സ്കൂളുകളിൽ മൂന്നു വർഷമെങ്കിലും ജോലി ചെയ്തുള്ള പരിചയം വേണം. 3350 QAR ആണ് ശമ്പളം.

സ്ത്രീ – പുരുഷ ഭേദമന്യേ ആർക്കും ജോലിക്കായി അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി. https://norkaroots.org/ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതേ സ്കൂളിലേക്ക് തന്നെ സ്പെഷ്യൽ എഡ്യുക്കേറ്ററുടെ ഒഴിവുണ്ട്. സ്ത്രീകളെയാണ് ഈ ഒഴിവിലേക്ക് പരിഗണിക്കുന്നത്. BA PSYCHOLOGY, DIPLOMA IN SPECIAL EDUCATION , B.Ed. എന്നീ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 45 വയസ്. 3680 QAR ആണ് ശമ്പളം. https://norkaroots.org/ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Vacancy for music teacher, karate teacher and special educator in Qatar birla public school

COMMENTS

Wordpress (0)
Disqus (0 )