പട്ടാമ്പി സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. | Usman native of Pattambi died due to heart attack in Qatar

ദോഹ: പാലക്കാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പട്ടാമ്പി സ്വദേശി കല്ലൻകുന്നൻ ഉസ്മാൻ ആണ് മരിച്ചത്. 46 വയസ് ആയിരുന്നു.
താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
ഖത്തറിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Usman native of Pattambi died due to heart attack in Qatar