ബഹ്റൈൻ സന്ദർശനം; വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നാളെ യാത്ര തിരിക്കും

വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി.മുരളീധരൻ്റെ ആദ്യ ബഹ്റൈൻ സന്ദർശനമാണിത്

ബഹ്റൈൻ സന്ദർശനം; വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നാളെ യാത്ര തിരിക്കും

ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നാളെ ബഹ്റൈനിലെത്തും. വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി.മുരളീധരൻ്റെ ആദ്യ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്റൈനിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടികാഴ്ച നടത്തും.

ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിനിധികളുമായും മന്ത്രി സംവദിക്കും. ബഹറൈനുമായി മികച്ച ഉഭയകക്ഷി സൗഹാർദ്ദമാണ് ഭാരതത്തിനുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം  കൂടുതൽ ശക്തമാക്കാനും കഴിഞ്ഞ കുറേ വർഷങ്ങളായി ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്.

കൊവിഡ് മഹാമാരിക്കാലത്ത്  ഇരു രാജ്യങ്ങളും  പരസ്പരം സഹകരിച്ച് പ്രവർത്തിച്ചു. 2020 നവംബറിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹറൈൻ സന്ദർശിച്ചിരുന്നു. 2021 ഏപ്രിലിൽ ബഹറൈൻ വിദേശകാര്യ മന്ത്രി അബ്ദുൾ ലത്തിഫ് ബിൻ റാഷിദ് അൽ സയാനിയും ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിജി 2019 ഓഗസ്റ്റിൽ ബഹറൈൻ സന്ദർശിക്കുകയുണ്ടായി.

മൂന്നര ലക്ഷത്തോളം ഇന്ത്യക്കാർ ബഹറൈനിലുണ്ടെന്നാണ് കണക്കുകൾ.100 കോടിയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ളത്. ഉഭയകക്ഷി സൗഹാർദത്തിന്‍റെ സുവർണജൂബിലിയായി  കൊണ്ടാടുന്ന 2021 ലെ വിദേശ കാര്യ സഹമന്ത്രിയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാണുന്നത്.

Union Minister V Muraleedharan will arrive in Bahrain tomorrow

COMMENTS

Wordpress (0)
Disqus ( )