ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടിയെടുത്തത്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഓഗസ്റ്റ് 20 ശനിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം 1.30 മുതല്‍ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ചൊവ്വാഴ്‍ച മുതല്‍ ഓഗസ്റ്റ് 24 വരെയാണ് യുഎഇയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ തടഞ്ഞതെങ്കിലും അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു.
ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടിയെടുത്തത്. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
UAE lifts ban on Indigo flights