നാട്ടിൽ കുടുങ്ങിയവരെ സഹായിക്കണം; KMCC നേതാക്കൾ വീണ്ടും സി.ജിയെ സന്ദർശിച്ചു

UAE KMCC | യാത്രാവിലക്കു കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സിയുടെ നേതാക്കൾ വീണ്ടും ഉന്നതതല കൂടിക്കാഴ്ച നടത്തി

നാട്ടിൽ കുടുങ്ങിയവരെ സഹായിക്കണം; KMCC നേതാക്കൾ വീണ്ടും സി.ജിയെ സന്ദർശിച്ചു

ദുബായ്: അനിശ്ചിതമായി നീളുന്ന യാത്രാവിലക്കു കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവുമായി യു.എ.ഇ കെ.എം.സി.സിയുടെ നേതാക്കൾ വീണ്ടും ഉന്നതതല കൂടിക്കാഴ്ച നടത്തി. അനുകൂലമായ തീരുമാനമുണ്ടാവാൻ ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പരിഹാരിക്കാനാവത്ത പ്രതിസന്ധികൾ ഭാവിയിൽ ഉണ്ടായേക്കുമെന്ന് കെ.എം.സി.സി നേതാക്കൾ ദുബായിലെ ഇന്ത്യൻ കൊൺസുൽ ജനറൽ ഡോ. അമൻ പുരിയെ ധരിപ്പിച്ചു.

നാട്ടിൽ കുടുങ്ങിയവരിൽ നിന്ന് ലഭിക്കുന്ന പരാതികളും വിഷമങ്ങളും കോൺസുൽ ജനറലിനെ ധരിപ്പിച്ചെന്നും പ്രവാസികളുടെ അതിജീവനം പ്രയാസത്തിലാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചതായും കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടേണ്ട പ്രതിസന്ധിയായി പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള തിരിച്ചുവരവ് മാറിക്കഴിഞ്ഞു.

ജോലി നഷ്ടപ്പെടലും വിസയുടെ കാലാവധി തീരലും ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലായതും ഉൾപ്പെടെ ഒരുപാട് പേർ ഗത്യന്തരമില്ലാത്ത സ്ഥിതിയിലാണ്. ഇവിടെ ജോലിക്കാരില്ലാതെ സ്ഥാപനങ്ങൾ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ട്. കുടുബങ്ങൾ വർഷങ്ങളായി നാട്ടിൽ പോവാനാവാത്ത വിഷമത്തിലാണ്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടിൽ കുടുങ്ങിയ തൊഴിലുടമകൾ കെ.എം.സി.സിയുടെ സഹായം ചോദിച്ചു വിളിക്കുന്നുണ്ട്. ഈ വിഷമങ്ങളെല്ലാം കോൺസുൽ ജനറലിനെ അറിയിച്ചു.

മാസങ്ങളായി കൂടെ താമസിച്ചവർ നാട്ടിലായതിനാൽ വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ബാച്ചിലർ റൂമുകളിലുള്ളവർ. പല തരത്തിൽ ഈ പ്രതിസന്ധി പ്രവാസികളുടെ ജീവിതത്തെ ബാധിച്ചുകഴിഞ്ഞു. നിലവിലെ സ്ഥിതിഗതികൾ കോൺസുൽ ജനറലിനെ ബോധ്യപ്പെടുത്തിയെന്ന് പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ വിശദമാക്കി.

യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറിനും കോൺസൽ ജനറലിൽ ഡോ. അമൻപുരിക്കും പലതവണ കത്തുനൽകിയ കെ.എം.സി.സി നേതാക്കൾ ഇക്കാര്യത്തിൽ അനുകൂലമായ ഇടപെടൽ ആവശ്യപ്പെട്ടു വീണ്ടും വീണ്ടും ഉന്നതതല കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.

യു.എ.ഇയുടെ വിദേശകാര്യ മന്ത്രാലവുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും യു.എ.ഇ അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അടിയന്തര പരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടരുകയാണെന്നുമാണ് കോൺസുൽ ജനറലിന്റെ പ്രതികരണം. നേതാക്കൾ വ്യക്തമാക്കി

UAE KMCC leaders demand action on expatriates stranded due to travel ban

COMMENTS

Wordpress (0)
Disqus (0 )