പ്രവാസികള്‍ക്ക് ആശ്വാസവുമായി UAE; യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വീസ കാലാവധി നീട്ടി
UAE | ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്

പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി നൽകുന്നു. ഡിസംബർ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയത്.
ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റ് വഴി പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയ വിവരം യാത്രക്കാർ അറിയുന്നത്. ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികൾക്കും വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്.
നിലവിൽ ദുബായ് വിസക്കാർക്ക് മാത്രമാണ് കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്. അബൂദബി, ഷാർജ ഉൾപെടെ മറ്റ് എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.
uae extended visa of those stranded at home