നബിദിനം അവധിദിവസമായി പ്രഖ്യാപിച്ച് യുഎഇ

നബിദിനം പ്രമാണിച്ച് യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസമാണ് അവധി. | UAE declares Prophet Mohammed birthday a holiday

നബിദിനം അവധിദിവസമായി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഒക്ടോബർ 21ന് അവധി പ്രഖ്യാപിച്ച് യു എ ഇ.
വിവിധ ഗള്‍ഫ് രാജ്യങ്ങളിൽ ഉള്‍പ്പെടെ നബിദിനം ആചരിക്കുന്നത് അറബിമാസം റബീഇല്‍ അവ്വല്‍ 12നാണ്.

നബിദിനം പ്രമാണിച്ച് യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസമാണ് അവധി. ഇത്തവണ റബീഇല്‍ അവ്വല്‍ 12 ഒക്ടോബര്‍ 19നാണ്. വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി എന്നീ ദിവസങ്ങൾ കൂടി ചേർക്കുമ്പോൾ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.

അതേസമയം, ഞായറാഴ്ച യു എ ഇയില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ചികിത്സയിൽ ആയിരുന്ന 191 പേരാണ് ഇന്ന് രോഗമുക്തരായത്.

UAE declares Prophet Mohammed birthday a holiday

COMMENTS

Wordpress (0)
Disqus ( )