രണ്ട് യുവതികൾ പ്രണയിച്ചത് ഒരാളെ; ഒടുവിൽ ടോസിട്ട് പഞ്ചായത്ത്

പെൺകുട്ടികളിൽ ഒരാളുമായുള്ള ബന്ധം യുവാവിന്റെ ഒരു ബന്ധു കണ്ടുപിടിച്ചു. | Two Women Wanted one Man From Karnataka So They Flipped A Coin

രണ്ട് യുവതികൾ പ്രണയിച്ചത് ഒരാളെ; ഒടുവിൽ ടോസിട്ട് പഞ്ചായത്ത്

ബംഗളൂരു: ത്രികോണ പ്രണയ കഥകൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇത്തവണ കഥ ബംഗളൂരുവിൽ നിന്നാണ്. രണ്ട് സ്ത്രീകൾ പ്രണയിച്ചത് ഒരു യുവാവിനെ. രണ്ടു പേർക്കും കാമുകനെ പിരിയാൻ കഴിയില്ലെന്നായി. ഒടുവിൽ യുവാവ് ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചത് ടോസിട്ട്.

പഞ്ചായത്തിന്റെ കാർമികത്വത്തിൽ ആണ് ടോസിട്ട് യുവാവ് ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചതും വിവാഹം നടന്നതും. 27 വയസുള്ള യുവാവിനെയാണ് രണ്ട് യുവതികൾ ഒരേസമയം പ്രണയിച്ചത്. ഇതോടെയാണ് തീരുമാനത്തിൽ എത്താൻ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. കർണാടകയിലെ ഹാസൻ ജില്ലയിലെ സക് ലേഷ് പൂരിലാണ് സംഭവം. സകലേഷ്പൂരിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവാവ് അയൽഗ്രാമത്തിലുള്ള 20 വയസുള്ള പെൺകുട്ടിയുമായി ഒരു വർഷം മുമ്പ് പ്രണയത്തിലാകുകയായിരുന്നു. ആരും അറിയാതെ ഇവർ ഇടയ്ക്കിടെ കണ്ടുമുട്ടുകയും സമയം ചെലവഴിക്കുകയും ചെയ്തു.

ആറുമാസം മുമ്പ് അതേ ഗ്രാമത്തിൽ നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെൺകുട്ടിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചു. ഈ പെൺകുട്ടിയെയും ഇയാൾ ആരും അറിയാതെ കാണാൻ എത്തുകയും ഈ പെൺകുട്ടിക്ക് ഒപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

എന്നാൽ, പെൺകുട്ടികളിൽ ഒരാളുമായുള്ള ബന്ധം യുവാവിന്റെ ഒരു ബന്ധു കണ്ടുപിടിച്ചു. ഇതിനെ വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ താൻ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെന്നും യുവാവ് അറിയിക്കുകയായിരുന്നു. എന്നാൽ, ഇതിനെ എതിർത്ത വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനെക്കുറിച്ച് പെൺകുട്ടികളിൽ ഒരാൾ അറിയുകയും പ്രണയത്തെക്കുറിച്ച് വീട്ടിൽ പറയുകയുമായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട്ടിലെത്തി മകളുടെ പ്രണയത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചു. ഇതിനിടയിൽ മറ്റേ പെൺകുട്ടിയും വിവരം അറിയുകയും വീട്ടുകാരോട് കാര്യം പറഞ്ഞ് ആ പെൺകുട്ടിയുടം വീട്ടുകാരും വിവാഹാലോചനയുമായി യുവാവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. തുടർന്നാണ് ത്രികോണ പ്രണയം പഞ്ചായത്തിന്റെ മുമ്പിലെത്തിയത്.

ഒരു മാസം മുമ്പ് പഞ്ചായത്ത് വിളിച്ചു ചേർത്ത് ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് യുവാവിനോട് അഭിപ്രായം തേടിയിരുന്നു. യുവാവിന്റെ കാമുകിമാരായ യുവതികൾ തമ്മിൽ കടുത്ത തർക്കം ഉടലെടുത്തെങ്കിലും യുവാവ് മൗനം പാലിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാനാകാതെ പിരിഞ്ഞ പഞ്ചായത്ത് വീണ്ടും പ്രശ്നപരിഹാരത്തിനായി ഒത്തു ചേർന്നപ്പോൾ ആണ് നാണയം ടോസിട്ട് വധുവിനെ തീരുമാനിച്ചത്.

Two Women Wanted one Man From Karnataka So They Flipped A Coin

COMMENTS

Wordpress (0)
Disqus (0 )