COVID 19 | യുഎഇയില്‍ 617 പുതിയ രോഗികള്‍; കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. | Two more die of Covid infection in UAE and 617 new patients

അബുദാബി: യു എ ഇയിൽ ഇന്ന് 617 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. അതേസമയം, 714 പേർ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.
പുതിയതായി നടത്തിയ 3,51,718 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,30,135 പേര്‍ക്ക് യു എ ഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരില്‍ 7,21,367 പേര്‍ രോഗമുക്തരാവുകയും 2,066 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,702 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Two more die of Covid infection in UAE and 617 new patients