കുവൈറ്റില്‍ കാറും വാനും കൂട്ടിയിടിച്ച് വാഹനാപകടം; രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കിങ് ഫഹദ് റോഡിൽ വെച്ച് തിങ്കളാഴ്ച ആയിരുന്നു വാഹനാപകടം. | Three people including two children have been killed in a car van accident in Kuwait

കുവൈറ്റില്‍ കാറും വാനും കൂട്ടിയിടിച്ച് വാഹനാപകടം; രണ്ട് കുട്ടികൾ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കുവൈറ്റ് സിറ്റി: കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുവൈറ്റിൽ മൂന്നുപേർ മരിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെയാണ് മൂന്നുപേർ അപകടത്തിൽ മരിച്ചത്. ഒരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിങ് ഫഹദ് റോഡിൽ വെച്ച് തിങ്കളാഴ്ച ആയിരുന്നു വാഹനാപകടം.

കുവൈറ്റ് സിറ്റിയിലേക്കുള്ള ദിശയില്‍ സബാഹിയയില്‍ (Sabahiya) വെച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ സ്വദേശിയും ഇയാളുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. കാറും വാനും കുട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അഹ്‍മദിയില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങളും, പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങളും അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്ത് എത്തിയിരുന്നു.

Three people including two children have been killed in a car van accident in Kuwait

COMMENTS

Wordpress (0)
Disqus (0 )