യു എ ഇയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു; യുവാക്കൾക്ക് ദാരുണാന്ത്യം
പുലർച്ചെ നാലു മണിക്ക് ആയിരുന്നു വാഹനാപകടം ഉണ്ടായത്. | Three men in their 20s killed as their car rams into truck in UAE

ദുബായ്: കാറും ട്രക്കും കൂട്ടിയിടിച്ച് യു എ ഇയിൽ മൂന്നു പേർ മരിച്ചു. മുപ്പതു വയസ്സിൽ താഴെയുള്ള സ്വദേശി യുവാക്കൾക്കാണ് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉമ്മുല്‍ ഖുവൈന് സമീപമായിരുന്നു അപകടം. പുലർച്ചെ നാലു മണിക്ക് ആയിരുന്നു വാഹനാപകടം ഉണ്ടായത്.
അതേസമയം, അപകടത്തിൽ ട്രക്ക് ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഉമ്മുല്‍ഖുവൈനിലെ ഖലീഫ ഹോസ്‍പിറ്റലിലേക്കാണ് ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും മാറ്റിയത്.
ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരും മരണപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തിന് കാരണമായത് അമിത വേഗതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സംസ്‍കരിച്ചു.
Three men in their 20s were killed as their car rams into truck in UAE