നാട്ടിൽ നിന്നെത്തിച്ച 17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികൾക്ക് ജയിൽശിക്ഷ
ഉയർന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ നാട്ടിൽ നിന്നെത്തിച്ചത്. പ്രതികളിൽ ഒരാളായ സ്ത്രീ രണ്ടു വർഷം മുമ്പ് നാട്ടിൽ പോയിരുന്നു. ഈ സമയത്താണ് 17 വയസുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ട് ദുബായിൽ ജോലി വാഗ്ദാനം ചെയ്തത്. | Three expatriates were jailed for trying to seduce the 17-year-old girl into prostitution in Dubai
ദുബായ്: ജോലി വാഗ്ദാനം ചെയ്ത് നാട്ടിൽ നിന്നെത്തിച്ച പെൺകുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ ദുബായ് കോടതി ശിക്ഷ വിധിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ ആകെ മൂന്നുപേർക്ക് മൂന്നു വർഷത്തെ ജയിൽശിക്ഷയാണ് വിധിച്ചത്. ജയിൽശിക്ഷയ്ക്ക് ശേഷം മൂന്നു പേരെയും നാടു കടത്തും.
ഉയർന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ നാട്ടിൽ നിന്നെത്തിച്ചത്. പ്രതികളിൽ ഒരാളായ സ്ത്രീ രണ്ടു വർഷം മുമ്പ് നാട്ടിൽ പോയിരുന്നു. ഈ സമയത്താണ് 17 വയസുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ട് ദുബായിൽ ജോലി വാഗ്ദാനം ചെയ്തത്. തുടർന്ന്, 2019ൽ പെൺകുട്ടി ദുബായ് വിമാനത്താവളത്തിൽ എത്തി.
സംഘം പെൺകുട്ടിയെ അല്‍ ബറാഹ ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിച്ചു. ഇവിടെ പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചു വരികയായിരുന്നു. പെൺകുട്ടിയെ ഇവിടെ ജോലി ചെയ്യാൻ നിർബന്ധിച്ചു. പെൺകുട്ടിയെ കൊണ്ടുവന്ന സ്ത്രീ കൂടാതെ മറ്റൊരു യുവതിയും ഇവിടെ ഉണ്ടായിരുന്നു. പെൺകുട്ടിയെ പിന്നീട് ഇവർ ഒരു ഹോട്ടൽ മുറിയിലേക്ക് മാറ്റുകയും ഇവിടെയും ആവശ്യക്കാരെ എത്തിക്കുകയും ചെയ്തു. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിക്ക് ഓരോ രാത്രിക്കും 1000 ദിര്‍ഹം വീതം നല്‍കിയതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
പൊലീസിന് നിർബന്ധിത വേശ്യാവൃത്തി സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്. ഇതിനെ തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇവിടേക്ക് വേഷം മാറി എത്തുകയായിരുന്നു. സംഭവം സത്യമാണെന്ന് മനസിലായതോടെ മറ്റ് ഉദ്യോഗസ്ഥർക്ക് സന്ദേശം നൽകി അവരെ സംഭവസ്ഥലത്തേക്ക് എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. പെൺവാണിഭകേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പുരുഷൻമാരെ അവിടെ വെച്ചും സ്ത്രീയെ അല്‍ ബറാഹയിലെ മറ്റൊരു മുറിയിൽ വെച്ചും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും വിചാരണ പൂർത്തിയാക്കിയ കോടതി പ്രതികൾക്ക് മൂന്നുവർഷം ജയിൽശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയായതിനു ശേഷം ഇവരെ നാടുകടത്തും.
Three expatriates were jailed for trying to seduce the 17-year-old girl into prostitution in Dubai