മയക്കുമരുന്നും സ്വർണവും ബഹ്റിനിലേക്ക് കടത്താൻ ശ്രമം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ
ബഹ്റിന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇവരില്‍ നിന്ന് മയക്കുമരുന്നും പണവും സ്വര്‍ണവും പിടികൂടിയതായി വ്യക്തമാക്കിയത്. | Three expatriates arrested for trying to smuggle drugs and gold into Bahrain
മനാമ: ബഹ്റിനിലേക്ക് മയക്കുമരുന്നും സ്വർണവും കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. രാജ്യത്തേക്ക് ഇവര്‍ കടത്താന്‍ ശ്രമിച്ചത് 60,000 ദിനാര്‍ വിലവരുന്ന ഹെറോയിനാണ്. ബഹ്റിന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇവരില്‍ നിന്ന് മയക്കുമരുന്നും പണവും സ്വര്‍ണവും പിടികൂടിയതായി വ്യക്തമാക്കിയത്.
അതേസമയം, അറസ്റ്റിലായ പ്രതികളുടെ പേരോ, എവിടെ നിന്നു വരുന്നു എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളോ അധികൃതർ പുറത്തു വിട്ടിട്ടില്ല. അറസ്റ്റിലായവർ 21 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ളവരാണ്.
സംഘം മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നത് സംബന്ധിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് ഫോറന്‍സിക് സയന്‍സിലെ ആന്റി നര്‍ക്കോട്ടിക് പൊലീസ് വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ശേഖരിച്ചത്. സാധനങ്ങള്‍ പിടിച്ചെടുത്ത ശേഷം ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചു.
Three expatriates arrested for trying to smuggle drugs and gold into Bahrain