കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് മൂന്ന് മരണം
24 മണിക്കൂറിനിടെ 52 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടി | Three deaths in Saudi Arabia today due to Covid

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മൂന്നുപേർ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്. അതേസമയം, രാജ്യത്ത് 55 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഇന്ന് രാജ്യത്താകമാനം 53,795 പി സി ആർ പരിശോധനകളാണ് നടന്നത്. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 5,47,704 ആയി. ഇതിൽ 5,36,730 പേർ സുഖം പ്രാപിച്ചപ്പോൾ 8,751 പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു.
ചികിത്സയിലുള്ളവരിൽ 122 പേർ മാത്രമാണ് ഗുരുതരാസ്ഥയിലുള്ളത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അതേസമയം, രാജ്യത്ത് കോവിഡ് വാക്സിനേഷൻ 43,953,509 ഡോസ് കവിഞ്ഞു.
Three deaths in Saudi Arabia today due to Covid