മൂന്ന് രാജ്യങ്ങളിൽ നിന്ന് ദുബായിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയില്ല

ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർ സെപ്തംബർ നാലാം തിയതി ശനിയാഴ്ച മുതൽ ദുബായ് വിമാനത്താവളത്തിൽ കോവിഡ് പി സി ആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. | Those arriving in Dubai from these three countries do not have covid check at the airport

മൂന്ന് രാജ്യങ്ങളിൽ നിന്ന് ദുബായിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയില്ല

ദുബായ്: മൂന്നു രാജ്യങ്ങളിൽ നിന്ന് ദുബായിൽ എത്തുന്നവർക്ക് വിമാനത്താവളത്തിലെ കോവിഡ് പരിശോധന ഒഴിവാക്കി. എമിറേറ്റ്സ് എയർലൈൻ ആണ് ഇക്കാര്യം അറിയിച്ചത്. ഒമാൻ, ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ദുബായിൽ എത്തുന്നവർക്കാണ് വിമാനത്താവളത്തിലെ കോവിഡ് പരിശോധന ഒഴിവാക്കി നൽകിയിരിക്കുന്നത്.

ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർ സെപ്തംബർ നാലാം തിയതി ശനിയാഴ്ച മുതൽ ദുബായ് വിമാനത്താവളത്തിൽ കോവിഡ് പി സി ആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. എമിറേറ്റ്സ് എയർലൈൻ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയിലേക്ക് യാത്രക്കാരുടെ ഒഴുക്ക്; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

ദുബായിലേക്ക് എത്തുന്ന സന്ദർശകർക്ക് ജി ഡി ആർ എഫ് എ അനുമതി ആവശ്യമില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ക്യൂ ആർ കോഡ് സർട്ടിഫിക്കറ്റിൽ നിർബന്ധമാണ്.

Those arriving in Dubai from these three countries do not have covid check at the airport

COMMENTS

Wordpress (0)
Disqus ( )