സാങ്കേതിക തകരാർ: തിരുവനന്തപുരം – ഷാർജ വിമാനം തിരിച്ചിറക്കി

ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. | Thiruvananthapuram - Sharjah Air India Express flight turns back after take-off due to technical issues

സാങ്കേതിക തകരാർ: തിരുവനന്തപുരം – ഷാർജ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.

170 യാത്രക്കാരുമായി 06.20ന് പറന്നുയർന്ന വിമാനമാണ് യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. ആറ് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഏതായാലും വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. യാത്രക്കാർക്കായി മറ്റൊരു വിമാനം തയ്യാറാക്കി കൊടുത്തു.

അഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കായി എയർ ഇന്ത്യ ഷാർജയിലേക്ക് മറ്റൊരു വിമാനം ഒരുക്കി കൊടുത്തു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.

പറന്നുയർന്ന് അര മണിക്കൂറിനുള്ളിൽ തന്നെ പൈലറ്റുമാർ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

Thiruvananthapuram – Sharjah Air India Express flight turns back after take-off due to technical issues

COMMENTS

Wordpress (0)
Disqus (0 )