കോവിഡ് 19: തുടർച്ചയായ ആറാം ദിവസവും കോവിഡ് മരണങ്ങളില്ല

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. | There were no Covid deaths for the last six days in Oman

കോവിഡ് 19: തുടർച്ചയായ ആറാം ദിവസവും കോവിഡ് മരണങ്ങളില്ല

മസ്കറ്റ്: കോവിഡിനെ വരുതിയിലാക്കി ഒമാൻ. കഴിഞ്ഞ ആറു ദിവസങ്ങളായി ഒമാനിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, രാജ്യത്ത് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 50 രോഗികളാണ്. ഇതിൽ തന്നെ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഇതോടെ 303,551 ആയി. 4093 ആണ് കോവിഡ് മരണനിരക്ക്. 426 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 295,168 ആയി ഉയർന്നു.

There were no Covid deaths for the last six days in Oman

COMMENTS

Wordpress (0)
Disqus ( )