ആശ്വാസവാർത്ത; ഒമാനിൽ മൂന്ന് ദിവസമായി കോവിഡ് മരണങ്ങളില്ല, ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മൂന്നുപേരെ മാത്രം
ഇന്ന് രാജ്യത്ത് 113 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. രാജ്യത്തെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ ഒമാനിൽ 3 03 459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. | There have been no Covid deaths in Oman for the past three days

മസ്കറ്റ്: കോവിഡ് ഭീതി ഒഴിഞ്ഞ് ഒമാൻ. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഒമാനിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാജ്യത്ത് 113 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. രാജ്യത്തെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ ഒമാനിൽ 3 03 459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ തന്നെ
2,93,957 പേരും രോഗമുക്തരായി.
നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 96.9 ശതമാനമാണ്. ഒമാനിൽ ആകെ 4093 പേര്‍ക്ക് കോവിഡ് കാരണം ഇതുവരെ ജീവന്‍ നഷ്‍ടപ്പെട്ടു. നിലവിൽ 51 പേരാണ് കോവിഡ് ബാധിച്ച് ഒമാനിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
There have been no Covid deaths in Oman for the past three days