യുഎഇയില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; രോഗം സ്ഥിരീകരിച്ചത് 277 പേര്‍ക്ക്

ഇന്ന് കോവിഡിൽ നിന്ന് രോഗമുക്തരായത് ചികിത്സയിൽ കഴിഞ്ഞിരുന്ന 329 പേരാണ്. | There are no Covid deaths in the UAE today

യുഎഇയില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; രോഗം സ്ഥിരീകരിച്ചത് 277 പേര്‍ക്ക്

അബുദാബി: കോവിഡ് മഹാമാരിയിൽ നിന്ന് പതിയെ കരകയറി യു എ ഇയും. കഴിഞ്ഞ 24 മണിക്കൂറിനിടെ യു എ ഇയിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. അതേസമയം, ഇന്ന് പുതിയതായി 277 പേര്‍ക്ക് കൂടി യു എ ഇയിൽ കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് കോവിഡിൽ നിന്ന് രോഗമുക്തരായത് ചികിത്സയിൽ കഴിഞ്ഞിരുന്ന 329 പേരാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

യു എ ഇയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ 3,30,693 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. ഇതു വരെയുള്ള കണക്കുകളനുസരിച്ച് ആകെ 7,35,457 പേര്‍ക്ക് യു എ ഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 7,27,845 പേര്‍ രോഗമുക്തരായി. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് ആകെ 2,094 പേരാണ്. നിലവില്‍ 5,518 കോവിഡ് രോഗികളാണ് യു എ ഇയിലുള്ളത്.

There are no Covid deaths in the UAE today

COMMENTS

Wordpress (0)
Disqus ( )