വിദഗ്ദ തൊഴിലാളികൾക്ക് നിർബന്ധിത തൊഴിൽപരീക്ഷ; സൗദിയിൽ പരീക്ഷയുടെ രണ്ടാംഘട്ടം ആരംഭിച്ചു

സൗദി അറേബ്യയിലെ മാനവവിഭവശേഷി മന്ത്രാലയം അടുത്തിടെയാണ് ഘട്ടങ്ങളായി തൊഴിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. | The second phase of the compulsory skills assessment for labor workers has begun in Saudi Arabia

വിദഗ്ദ തൊഴിലാളികൾക്ക് നിർബന്ധിത തൊഴിൽപരീക്ഷ; സൗദിയിൽ പരീക്ഷയുടെ രണ്ടാംഘട്ടം ആരംഭിച്ചു

റിയാദ്: രാജ്യത്ത് വിദഗ്ദ തൊഴിൽ രംഗത്ത് ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ നിർബന്ധിത തൊഴിൽ പരീക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ പരീക്ഷ നടക്കുന്നത് 500 മുതൽ 2999 വരെ ആളുകൾ ജോലി ചെയ്യുന്ന വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ്. പരീക്ഷ ബുധനാഴ്ച മുതൽ ആരംഭിച്ചു.

സൗദി അറേബ്യയിലെ മാനവവിഭവശേഷി മന്ത്രാലയം അടുത്തിടെയാണ് ഘട്ടങ്ങളായി തൊഴിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. വിദഗ്ദരായ തൊഴിലാളികൾക്ക് ആവശ്യമായ കഴിവുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

നൈപുണ്യ പരിശോധന ആറു പുതിയ വിദഗ്ദ തൊഴിലുകളിൽ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. എ സി ടെക്നീഷ്യൻ, വെൽഡിങ്, കാർപെന്റർ, കാർ മെക്കാനിക്, കാർ ഇലക്ട്രീഷ്യൻ, പെയിന്റർ എന്നിവയാണ് പുതിയതായി നൈപുണ്യ പരിശോധന നടപ്പാക്കിയ ആറ് വിദഗ്ദ തൊഴിലുകൾ.

സൗദി അറേബ്യയിലെ തൊഴിൽ വിപണിയിലെ ജോലിയുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിർബന്ധിത തൊഴിൽ പരീക്ഷ പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 205 വിദഗ്ദ തൊഴിലുകളിലാണ് പരീക്ഷ ആരംഭിച്ചിരിക്കുന്നത്

The second phase of the compulsory skills assessment for labor workers has begun in Saudi Arabia

COMMENTS

Wordpress (0)
Disqus ( )