യുഎഇയിലെ ചില സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കി; വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല
സ്വകാര്യവാഹനത്തിൽ ഒരേ വീട്ടിലെ അംഗങ്ങൾ യാത്ര ചെയ്യുമ്പോൾ മാസ്ക് വേണ്ട | The mask was omitted in some places in the UAE

ദുബായ്: ചില സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കി യു എ ഇ. പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിലാണ് മാസ്ക് ഒഴിവാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇനി മുതൽ പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
മാസ്ക് ഒഴിവാക്കിയ സ്ഥലങ്ങൾ
സ്വകാര്യവാഹനത്തിൽ ഒരേ വീട്ടിലെ അംഗങ്ങൾ യാത്ര ചെയ്യുമ്പോൾ മാസ്ക് വേണ്ട
ഒറ്റയ്ക്ക് സന്ദർശിക്കുന്ന സലൂണുകൾ
ബീച്ച്
നീന്തൽക്കുളങ്ങൾ
ബ്യൂട്ടി പാർലറുകൾ
മെഡിക്കൽ സെന്റർ
മാസ്ക് ഒഴിവാക്കിയെങ്കിലും ഇവിടങ്ങളിലെല്ലാം രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കണം
The mask was omitted in some places in the UAE