ആദ്യ മിസ് യൂണിവേഴ്‌സ് യുഎഇ മത്സരം ദുബായിൽ നടക്കും
നവംബര്‍ ഏഴിന് ദുബായ് അല്‍ ഹബ്തൂര്‍ സിറ്റിയിലെ ലാ പെര്‍ലെയില്‍ ആണ് മത്സരം നടക്കുക. | The first Miss Universe UAE pageant will be held in Dubai

ദുബായ്: ആദ്യ മിസ് യൂണിവേഴ്‌സ് യു എ ഇ മത്സരം ദുബായിൽ നടക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം സംഘാടകരായ ദ് മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനും യുഗന്‍ ഇവന്റ്‌സും സംയുക്തമായാണ് നടത്തിയത്.
നവംബര്‍ ഏഴിന് ദുബായ് അല്‍ ഹബ്തൂര്‍ സിറ്റിയിലെ ലാ പെര്‍ലെയില്‍ ആണ് മത്സരം നടക്കുക. യു എ ഇയില്‍ നിന്നുള്ള 18നും 28നും ഇടയില്‍ പ്രായമുള്ള യുവതികൾക്ക് രജിസ്റ്റര്‍ ചെയ്യാം. missuniverseuae.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ഒക്ടോബര്‍ 15ന് അല്‍ഹബ്തൂര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന കാസ്റ്റിങില്‍ അപേക്ഷകര്‍ പങ്കെടുക്കണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഈ മാസം 20ന് പ്രഖ്യാപിക്കും. ഫോട്ടോഷൂട്ട്, റണ്‍വേ ചലഞ്ച്, കൊമേഴ്‌സ്യല്‍ ഷൂട്ട്, പാനല്‍ ഇന്റര്‍വ്യൂ എന്നിവ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 20നും 30നും ഇടയില്‍ നടക്കും.
നവംബര്‍ ഏഴിന് നടക്കുന്ന ഫൈനലില്‍ വിജയിക്കുന്നയാള്‍ക്ക് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാം.
The first Miss Universe UAE pageant will be held in Dubai