ദുബായ് പൊലീസിൽ ഇനി വനിതാ പൊലീസ് ഓഫീസർമാരും; ആദ്യ വനിത പൊലീസ് ഓഫീസർമാർ ചുമതലയേറ്റു

പൊതുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് പുതിയ ഉദ്യേഗസ്ഥരുടെ നിയമനം. | The first female police officers has been appointed to the Dubai Police

ദുബായ് പൊലീസിൽ ഇനി വനിതാ പൊലീസ് ഓഫീസർമാരും; ആദ്യ വനിത പൊലീസ് ഓഫീസർമാർ ചുമതലയേറ്റു

ദുബായ്: ദുബായ് പൊലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് ആദ്യ ബാച്ച് വനിതാ ഓഫീസർമാർ ചുമലയേറ്റു. പ്രത്യേക സേനയിലേക്കാണ് പുതിയ ഉദ്യോഗസ്ഥരുടെ നിയമനം. പൊതുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് പുതിയ ഉദ്യേഗസ്ഥരുടെ നിയമനം.

31 മുതിർന്ന വനിതാ കേഡറ്റുകളാണ് ചുമതലയേറ്റത്. ദുബായ് പൊലീസ് അക്കാദമിയുടെ മുപ്പത്തിയാറാമത് ബാച്ചിലെ വനിതാ കേഡറ്റുകളാണ് ഇവർ. ഷാർപ് ഷൂട്ടിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ദ പരിശീലനം ലഭിച്ചവരാണ് ഇവർ.

അപകടകരമായി ഓടിക്കുന്ന വാഹനങ്ങൾ നിർത്തുക, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുക, സഞ്ചരിക്കുന്ന വാഹനങ്ങളിൽ തന്നെ നിന്നുകൊണ്ട് എതിരാളികളെ വെടിവെക്കുക എന്നിവയിലും ഇവർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്.

അപകടമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനും ഈ സംഘത്തിന് പരിശീലനം നൽകിയിട്ടുണ്ട്.

The first female police officers has been appointed to the Dubai Police

COMMENTS

Wordpress (0)
Disqus ( )