നാട്ടിൽ നിന്ന് തവക്കൽനാ രജിസ്ട്രേഷൻ സാധിക്കില്ല; വിശദീകരണവുമായി Tawakkalna
വിദേശത്ത് ഉള്ളവർക്ക് പുതുതായി തവക്കൽനാ ആപിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു പരാതി
സൗദിക്ക് പുറത്ത് നിന്നുള്ളവർക്ക് പുതുതായി തവക്കൽനാ ആപിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിക്ക് വിശദീകരണം നൽകി തവക്കൽനാ പ്ളാറ്റ് ഫോം.
വിദേശത്ത് നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ആാരോഗ്യ മന്ത്രാാലയത്തിൻ്റെ സൈറ്റ് വഴി അപേക്ഷിച്ച് ഇമ്യൂൺ ആയ ചിലർ തങ്ങൾക്ക് തവക്കൽനാ ആപിൽ പുതുതായി രെജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നായിരുന്നു പരാതി ബോധിപ്പിച്ചത്.
വിദേശത്ത് ഉള്ളവർക്ക് നിലവിൽ പുതുതായി തവക്കൽനാ ആപിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു ഇതിനു തവക്കൽനാ മറുപടി നൽകിയത്.
അതേ സമായം നേരത്തെ സൗദിയിൽ നിന്ന് തവക്കൽനാ ആപിൽ രെജിസ്റ്റർ ചെയ്തവർക്ക് പ്രസ്തുത നംബർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽ നിന്നും തവക്കൽനാ ആപിൽ ലോഗിൻ ചെയ്യാൻ സാധിക്കും.
തവക്കൽനാ ആപിൽ വിദേശത്ത് നിന്ന് രെജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും സൗദിയിലെത്തി 8 മണിക്കൂറിനുള്ളിൽ പുതുതായി രെജിസ്റ്റർ ചെയ്താൽ മതിയെന്നും തവക്കൽനാ മറുപടിയിൽ വ്യക്തമാക്കി.
നിലവിൽ സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് തവക്കൽനാ ആപ് ഇല്ലെങ്കിലും മുഖീമിൽ രെജിസ്റ്റർ ചെയ്തതിൻ്റെ രേഖ കാണിച്ച് കൊടുത്താലും വിമാനത്തിൽ ബോഡിംഗ് അനുവദിക്കണം എന്നാണു നിയമം.
Tawakkalna app Explain the complaint that people from outside Saudi Arabia are not able to register