ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ; ശബ്ദമിടറി പൊട്ടിക്കരഞ്ഞ് ഇരുകൈകളും കൂപ്പി ദിലീപ്

ദിലീപിന് സൂര്യ ടിവിയുടെ അരം + അരം കിന്നരം എന്ന പരിപാടിയിൽ ഒരുക്കിയ സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്

ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ; ശബ്ദമിടറി പൊട്ടിക്കരഞ്ഞ് ഇരുകൈകളും കൂപ്പി ദിലീപ്

മലയാളികളുടെ ജനപ്രിയ താരമാണ് ദിലീപ്. കോമഡിയിലൂടെയും നായകനായുമൊക്കെ ജനഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടന്നായിരുന്നു. ജനപ്രിയ നടനായി മലയാളികള്‍ ഒന്നടങ്കമാന്‍ ദിലീപിനെ നെഞ്ചിലേറ്റിയത്. സഹപ്രവര്‍ത്തകരുമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളത്. നടന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഇവര്‍ കൂടെ തന്നെയുണ്ടായിരുന്നു. ദിലീപിന് വേണ്ടി പ്രാര്‍ത്ഥിച്ച്‌ നിരവധി അമ്മമാരും അന്ന് രംഗത്ത് എത്തിയിരുന്നു.

സിനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചത് മാത്രമായിരുന്നില്ല അന്ന് ഒരു ജനത നടനോടൊപ്പം നില്‍ക്കാന്‍ കാരണം. ദിലീപിന് സൂര്യ ടിവി ഒരുക്കിയ സര്‍പ്രൈസ് വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത് വളരെ പെട്ടെന്നായിരുന്നു. അധികമാരും കാണാത്ത ദിലീപിന്റെ മറ്റൊരു മുഖമായിരുന്നു പുറത്ത് വന്നത്. താരം ഒരു പ്രതിസന്ധി ഘട്ടം നേരിടേണ്ടി വന്നപ്പോള്‍ പോലും നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ ദിലീപിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനകളെ കുറിച്ചും വഴിപാടുകളെ കുറിച്ചും നിറകണ്ണുകളോടെ പറയുകയാണ് ഒരു അമ്മ. ദിലീപ് ആരാധകരുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയിലാണ് ഈ വീഡിയോ പ്രചരിച്ച്‌ കൊണ്ടിരിക്കുകയാണ്. സൂര്യ ടിവിയുടെ ഏറ്റവും പുതിയ സെലിബ്രിറ്റി പരിപാടിയായ അരം + അരം = കിന്നരം എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴാണ് ദിലീപിന്‍്റെ സഹായഹസ്തത്തെ കുറിച്ചും അതു ലഭിച്ചവരെ കുറിച്ചുമുള്ള വിവരങ്ങളും പ്രേക്ഷകര്‍ അറിഞ്ഞത്.

അതിനിടെയാണ് നടന്‍ ദിലീപ് പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിയപ്പോള്‍ ഒരു വര്‍ഷക്കാലത്തോളം ക്ഷേത്രത്തില്‍ കെടാവിളക്ക് തെളിച്ച്‌ വഴിപാട് നടത്തിയതായി ആ അമ്മ പറഞ്ഞത്. അത്തരത്തില്‍ വിളക്ക് കത്തിച്ച്‌ പ്രാര്‍ത്ഥിച്ച ലക്ഷക്കണക്കിന് പേരെ തങ്ങള്‍ക്കറിയാമെന്ന് സീരിയല്‍ നടന്‍ സാജന്‍ സൂര്യയും പറയുകയുണ്ടായി.

തനിയെ താമസിച്ച അമ്മയ്ക്കും മകള്‍ക്കും വാസയോഗ്യമായ രണ്ട് ബെഡ്റൂമുകളുള്ള വാര്‍ക്ക കെട്ടിടം പണിതു നല്‍കിയതായും ആയിരം ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായാണ് താനത് ചെയ്തതെന്നും എന്നാല്‍ പതിനൊന്നോളം വീടുകള്‍ മാത്രമേ പൂര്‍ത്തീകരിക്കാനായുള്ളൂ, പിന്നീട് ആ പദ്ധതി ഫ്രീസ് ചെയ്തു വെയ്ക്കുകയായിരുന്നെന്നും ദിലീപ് ഷോയിലൂടെ വ്യക്തമാക്കി

ഏവരും ഈ പ്രവര്‍ത്തിയെ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവത്തോടെ സ്വീകരിക്കുകയായിരുന്നു. ഈ പദ്ധതിയില്‍ വീട് ലഭിച്ച ഒരമ്മയെയും മകളെയും ദിലീപിന് സര്‍പ്രൈസായി വേദിയിലെത്തിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍, ഇവരുടെ കഥ കേട്ട ദിലീപ് വിങ്ങലോടെയാണ് വേദിയിലിരുന്നത്. തുടര്‍ന്ന് വഴിപാടിന്‍്റെ കാര്യം പറഞ്ഞതോടെ എഴുന്നേറ്റ് നിന്ന് ഇരുകൈകളും കൂപ്പി ഹൃദയത്തില്‍ നിന്നുള്ള നന്ദി പറയുകയായിരുന്നു. ഒരു വര്‍ഷത്തോളം കെടാവിളക്ക് കത്തിച്ചിരുന്നുവെന്നും അതിന്‍്റെ പേരില്‍ ഒത്തിരി പേരുദോഷം കേട്ടെന്നും ആ അമ്മ നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

ഇതു കേട്ട് ഇരുകൈകളും കൂപ്പി കുമ്ബിട്ടിരിക്കുകയായിരുന്നു ദിലീപ്. വേദിയിലിരുന്ന മറ്റു താരങ്ങളും നിറകണ്ണുകളോടെയാണ് കേട്ടിരുന്നത്. നിങ്ങളെ പോലുള്ളവര്‍ എന്നെ വിശ്വസിക്കുന്നു എന്നത് തന്നെയാണ് തന്‍്റെ വലിയ ശക്തിയെന്നും ഇവിടെ തന്നെ എന്നെ ക്ഷണിക്കുന്നതും കാണിക്കുന്ന സ്നേഹവുമൊക്കെ തന്നിലുള്ള വിശ്വാസമാണെന്നും ദിലീപ് മറുപടിയായി പറഞ്ഞു.

കേരളത്തിലെ ജനങ്ങളാണ് എന്നെ ഇവിടെ ഉണ്ടാക്കിയത്. കുറെ ആളുകള്‍ അങ്ങനെ കുറെ കാര്യങ്ങള്‍ ചെയ്യുന്നു, ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ എന്നെ സ്നേഹിക്കുന്ന ഒരു വലിയ ശതമാനം ആളുകളും എന്‍്റെ കൂടെയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലാണെന്നും ദിലീപ് ശബ്ദമിടറിക്കൊണ്ട് പറഞ്ഞു. 200 രൂപ കൊടുത്ത് വാങ്ങിയ കുഞ്ഞിന്റെ കഥ. മലയാളികള്‍ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം…! ഈ മനുഷ്യനെ ആരാധിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കാരണങ്ങള്‍ ഏറെയാണ് എന്ന തലക്കെട്ടോടെയാണ് ദിലീപ് ആരാധകരുടെ കൂട്ടായ്മയില്‍ ഈ വീഡിയോ പ്രചരിക്കുന്നത്.

surprise for actor Dileep in Surya tv program

COMMENTS

Wordpress (0)
Disqus ( )