ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് വിദ്യാര്‍ഥിനി; ഫോണും പലഹാരവുമായി വീട്ടിലെത്തി സുരേഷ് ഗോപി

Suresh Gopi | വിദ്യാര്‍ഥിനിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് വിദ്യാര്‍ഥിനി; ഫോണും പലഹാരവുമായി വീട്ടിലെത്തി സുരേഷ് ഗോപി

എസ്‌എസ്‌എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന് വിളിച്ചറിയിച്ച വിദ്യാര്‍ഥിനിക്ക് ഫോണും പലഹാരവുമായി വീട്ടിലെത്തി സുരേഷ് ഗോപി എംപി. മലപ്പുറം തേഞ്ഞിപ്പലം ചെട്ടിയാര്‍മാട്ടെ കൃഷ്ണന്‍റെ മകള്‍ അരുന്ധതിയെ തേടിയാണ് സുരേഷ് ഗോപി എത്തിയത്.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലെന്ന വിഷമം അറിയിച്ചിരുന്നെങ്കിലും താരം വരുമെന്ന് വിദ്യാര്‍ഥിനി ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാല്‍, ഇന്നലെ ഫോണുമായി അദ്ദേഹം നേരിട്ട് എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു അരുന്ധതിക്ക്.

പാതിവഴിയില്‍ നിലച്ച വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.

ആകെയുണ്ടായിരുന്ന ഫോണ്‍ കേടായതോടെ പത്താംക്ലാസ് പഠനം പ്രതിസന്ധിയിലായന്ന വേദനയാണ് അരുന്ധതി സുരേഷ് ഗോപിയുടെ ഓഫീസിനെ അറിയിച്ചത്. വീട്ടിലെ ടെലിവിഷനും കേടാണ്. മേശയും കസേരയും ഇല്ലാത്തതുകൊണ്ട് പഠനം നിലത്തിരുന്നാണന്നും പറഞ്ഞതോടെയാണ് സുരേഷ് ഗോപി മൊബൈല്‍ ഫോണുമായി നേരിട്ടെത്തിയത്.

സുരേഷ് ഗോപി വീട്ടില്‍ നേരിട്ടെത്തുമെന്ന് അറിയിച്ചതോടെ അരുന്ധതിയും കുടുംബവും അമ്പരപ്പിലായി. മേശയും കസേരകളും എത്തിച്ചു നല്‍കിയിരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛന്‍റെ സാമ്പത്തിക പ്രതിസന്ധിയും ബോധ്യപ്പെടുത്തിയിരുന്നു.

Suresh Gopi helps a student who has no facility for online study

COMMENTS

Wordpress (0)
Disqus ( )