തുണി മാസ്ക്കുകൾ നിരോധിച്ച് വിമാനക്കമ്പനികൾ; കാരണം നിർബന്ധമായും അറിഞ്ഞിരിക്കണം
ഡെൽറ്റ വേരിയന്റിലൂടെ കോവിഡ് കൂടുതൽ അപകടകരമായി വർദ്ധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പല യൂറോപ്യൻ രാജ്യങ്ങളും കമ്പനികളും തുണി മാസ്കുകൾ നിരോധിക്കുന്നത്. | Some Airlines and Governments are banning Cloth Masks
കോവിഡ് മഹാമാരി വന്നപ്പോൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയതാണ് തുണി മാസ്ക്കുകൾ. എന്നാൽ, തുണി കൊണ്ടുള്ള മാസ്കുകൾ നിരോധിക്കുകയാണ് ഇപ്പോൾ ചില എയർലൈനുകളും സർക്കാരുകളും. കോവിഡ് തുടങ്ങിയ കാലത്ത് പഴയ ടീ ഷർട്ടിൽ നിന്നും മറ്റു തുണികളിൽ നിന്നും വരെ എങ്ങനെ മാസ്കുകൾ നിർമിക്കാമെന്ന് മിക്കയിടങ്ങളിലും ഓൺലൈൻ ട്യൂട്ടോറിയലുകൾ വരെ നടന്നിരുന്നു. എന്നാൽ, തുണി മാസ്കുകളുടെ യുഗം താമസിയാതെ അവസാനിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.
ഡെൽറ്റ വേരിയന്റിലൂടെ കോവിഡ് കൂടുതൽ അപകടകരമായി വർദ്ധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പല യൂറോപ്യൻ രാജ്യങ്ങളും കമ്പനികളും തുണി മാസ്കുകൾ നിരോധിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മെസിക്കൽ മാസ്കുകളെ പോലെ ഫലപ്രദമല്ല തുണി മാസ്കുകൾ എന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ മെഡിക്കൽ ഗ്രേഡ് മാസ്കുകൾ നിർബന്ധമാക്കുകയാണ്. അമേരിക്കൻ കമ്പനികൾ ഇത് പിന്തുടരുമോ എന്നത് വ്യക്തമല്ല.
മിക്ക എയർലൈനുകളും ഇപ്പോൾ വിമാനത്തിൽ തുണി മാസ്കുകൾ നിരോധിച്ചിരിക്കുകയാണ്. ഫിന്നെയർ ആണ് കഴിഞ്ഞ ആഴ്ച അവസാനമായി തുണി മാസ്കുകൾ നിരോധിച്ചത്. നേരത്തെ എയർ ഫ്രാൻസ്, ലുഫ്താൻസ, സ്വിസ് എയർ, ക്രൊയേഷ്യ എയർ ലൈൻസ്, LATAM എയർലൈൻസ് എന്നിവ യാത്രക്കാർ തുണി മാസ്കുകൾ ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
‘സർജിക്കൽ മാസ്കുകളെ അപേക്ഷിച്ച് തുണി കൊണ്ടുള്ള മാസ്കുകൾക്ക് ആളുകളെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്ന കാര്യത്തിൽ കാര്യക്ഷമത കുറവാണ്.’ – ഫിന്നെയർ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ ഈ എയർലൈനുകളെല്ലാം N95 മാസ്കുകൾ, സർജിക്കൽ മാസ്കുകൾ, എക്‌സ്‌ഹോസ്റ്റ് വാൽവുകൾ ഇല്ലാത്ത റെസ്പിറേറ്ററുകൾ എന്നിവ മാത്രമാണ് അനുവദിക്കുന്നത്.
Some Airlines and Governments are banning Cloth Masks