ചരിത്രത്തിൽ ആദ്യമായി മിസ് വേൾഡ് അമേരിക്കയായി ഇന്ത്യൻ വംശജ
മിസ് വേൾഡ് അമേരിക്ക സൗന്ദര്യകിരീടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി മാത്രമല്ല ആദ്യത്തെ ഏഷ്യക്കാരി കൂടിയാണ് ശ്രീ സായ്നി. | Shree Saini Becomes First Indian-American To Be Crowned Miss World America
ലോസ് ആഞ്ചലസ്: ഇത്തവണത്തെ ലോകസുന്ദരി മത്സരത്തിൽ അമേരിക്കയെ ഒരു ഇന്ത്യൻ വംശജ പ്രതിനിധീകരിക്കും. ശ്രീ സായ്നി എന്ന പഞ്ചാബ് സുന്ദരിയാണ് പ്യൂർട്ടോറിക്കോയിൽ ഡിസംബറിൽ നടക്കുന്ന
മിസ് വേൾഡ് മത്സരത്തിൽ അമേരിക്കയുടെ പ്രതിനിധിയായി പങ്കെടുക്കുക. ലോസ് ആഞ്ചലസ് ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന മിസ് വേൾഡ് അമേരിക്കയുടെ മത്സരത്തിലാണ് ശ്രീ സായ്നി ഒന്നാമത് എത്തിയത്. വാഷിംഗ്ടൺ സംസ്ഥാനത്തിനെ പ്രതിനിധീകരിച്ച് ആയിരുന്നു ശ്രീ മിസ് വേൾഡ് അമേരിക്ക മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്.
മിസ് വേൾഡ് അമേരിക്ക സൗന്ദര്യകിരീടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി മാത്രമല്ല ആദ്യത്തെ ഏഷ്യക്കാരി കൂടിയാണ് ശ്രീ സായ്നി. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശ്രീ അഞ്ചാം വയസിലാണ് കുടുംബത്തോടൊപ്പം യു എസിലേക്ക് കുടിയേറിയത്. പന്ത്രണ്ടാം വയസിൽ ഹൃദ്രോഗം ബാധിച്ച ശ്രീ സായ്നി അന്നുമുതൽ പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവുമായാണ് ജീവിക്കുന്നത്. പിന്നീട് ഒരിക്കൽ കാറപകടത്തിൽ മുഖത്തിന് സാരമായ പൊള്ളലേറ്റെങ്കിലും അതൊന്നും ശ്രീ സായ്നിയെ തളർത്തിയില്ല.
സൗന്ദര്യമത്സരത്തിലെ ബ്യൂട്ടി വിത്ത് എ പർപസ് വിജയിയും ഇവർ തന്നെയാണ്. നേരത്തെ, 2018ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം നേടിയിട്ടുണ്ട്. ബാലെ നർത്തകി കൂടിയായ ശ്രീ സായ്നി വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് ജേണലിസം പഠിച്ചിട്ടുണ്ട്.
Shree Saini Becomes First Indian-American To Be Crowned Miss World America