യുഎഇയിലും മോശം സർക്കാർ സ്ഥാപനങ്ങളോ? നല്ല സ്ഥാപനങ്ങളും മോശം സ്ഥാപനങ്ങളും പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്

യു എ ഇയിലെ മികച്ച് സർക്കാർ സ്ഥാപനങ്ങളുടെയും മോശം നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകൾ പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. | Sheikh Mohammed Bin Rashid declares good government institutions and bad government institutions in UAE

യുഎഇയിലും മോശം സർക്കാർ സ്ഥാപനങ്ങളോ? നല്ല സ്ഥാപനങ്ങളും മോശം സ്ഥാപനങ്ങളും പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്

ദുബായ്: യു എ ഇയിലെ മികച്ച് സർക്കാർ സ്ഥാപനങ്ങളുടെയും മോശം നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകൾ പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. ഏറ്റവും മികച്ച അഞ്ച് സർക്കാർ സ്ഥാപനങ്ങളുടെ പേരാണ് അദ്ദേഹം പുറത്തു വിട്ടത്.

ട്വിറ്ററിലൂടെയാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ആദ്യമാണ് രാജ്യത്തെ മന്ത്രാലയങ്ങളും ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും നല്‍കുന്ന ഡിജിറ്റല്‍, സ്‍‌മാര്‍ട്ട് സേവനങ്ങള്‍ പരിശോധിക്കുന്ന പദ്ധതി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്.
30 സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള അരലക്ഷത്തിൽ അധികം പ്രതികരണങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം

കാലാവസ്ഥാ വ്യതിയാന – പരിസ്ഥിതി മന്ത്രാലയം

സാമൂഹിക വികസന മന്ത്രാലയം

മോശം പ്രവര്‍ത്തനം കാഴ്‍ചവെയ്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

ആഭ്യന്തര മന്ത്രാലയം

ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)

വിദ്യാഭ്യാസ മന്ത്രാലയം

ജനറല്‍ അതോരിറ്റി ഫോര്‍ പെന്‍ഷന്‍സ് ആന്റ് സോഷ്യല്‍ സെക്യൂരിറ്റി

എനര്‍ജി ആന്റ് ഇന്‍ഫ്രാസ്‍ട്രക്ചര്‍ മന്ത്രാലയം

ഫെഡറല്‍ ടാക്സ് അതോരിറ്റി

സെക്യൂരിറ്റീസ് ആന്റ് കൊമ്മോഡിറ്റീസ് അതോരിറ്റി

മോശം പ്രവർത്തനം കാഴ്ച വെച്ച സ്ഥാപനങ്ങൾക്ക് പ്രവർത്തനം മെച്ചപ്പെടുത്താൻ 90 ദിവസത്തെ സമയം അനുവദിക്കും. ശേഷം വീണ്ടും പ്രവർത്തനം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും.

Sheikh Mohammed Bin Rashid declares good government institutions and bad government institutions in UAE

COMMENTS

Wordpress (0)
Disqus ( )