കുവൈറ്റിൽ ഗാരേജിൽ വൻ തീപിടിത്തം; നിരവധി കാറുകൾ കത്തി നശിച്ചു
മുൻസിപ്പാലിറ്റിയുടെ ജഹ്റ നയീമിലുള്ള റിസർവേഷൻ ഗാരേജിലാണ് തീപിടിത്തം ഉണ്ടായത്. | Several cars were gutted in a garage fire in Kuwait

കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ ഗാരേജിൽ ഉണ്ടായ തീ പിടിത്തത്തിൽ വൻ നാശനഷ്ടം. മുൻസിപ്പാലിറ്റിയുടെ ജഹ്റ നയീമിലുള്ള റിസർവേഷൻ ഗാരേജിലാണ് തീപിടിത്തം ഉണ്ടായത്.
തീ പിടിത്തത്തിൽ നിരവധി കാറുകൾ കത്തി നശിച്ചു. ഷഖായ, ജഹ്റ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അതേസമയം, തീ പിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Several cars were gutted in a garage fire in Kuwait