എസ് ബി ഐ ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക; ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്
ഈ നാല് ആപ്ലിക്കേഷനുകളും തങ്ങളുടെ സ്മാർട് ഫോണുകളിൽ ഉപയോഗിച്ച ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയതായി കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഉപഭോക്താക്കൾക്ക് ബാങ്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. | SBI customers should not use these four applications
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കസ്റ്റമർ ആണോ നിങ്ങൾ? എങ്കിൽ ഈ ജാഗ്രതാ നിർദ്ദേശം നിങ്ങൾ നിർബന്ധമായും പാലിക്കണം. എസ് ബി ഐ അവരുടെ ഉപഭോക്താക്കൾക്കായി ഒരു അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
എസ് ബി ഐ ഉപഭോക്താക്കൾ അവരുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക്, ക്വിക്ക് സപ്പോർട്ട്, ടീം വ്യൂവർ, മിംഗിൾവ്യൂ എന്നീ നാല് ആപ്ലിക്കേഷനുകൾ എത്രയും പെട്ടെന്ന് അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദ്ദേശം.
ഈ നാല് ആപ്ലിക്കേഷനുകളും തങ്ങളുടെ സ്മാർട് ഫോണുകളിൽ ഉപയോഗിച്ച ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയതായി കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഉപഭോക്താക്കൾക്ക് ബാങ്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്മാർട് ഫോണുകളിലൂടെ ഓൺലൈൻ മുഖേന പണമിടപാട് നടത്തിയ ചിലർക്കാണ് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ എസ് ബി ഐ അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ കരുതിയിരിക്കാനാണ് ബാങ്ക് നൽകുന്ന നിർദ്ദേശം. പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യണമെന്നാണ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നത്.
SBI customers should not use these four applications