വ്യാഴാഴ്ച സൗദി അറേബ്യയുടെ ദേശീയദിനം; വർണാഭമായി നാടും നഗരവും

നേരത്തെ തന്നെ പൊതു വിനോദ അതോറിറ്റി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. | saudi arabia national day on thursday

വ്യാഴാഴ്ച സൗദി അറേബ്യയുടെ ദേശീയദിനം; വർണാഭമായി നാടും നഗരവും

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റിയൊന്നാമത് ദേശീയ ദിനമാണ് വ്യാഴാഴ്ച. ദേശീയദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ നാടും നഗരവും ആഘോഷതിമിർപ്പിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മുൻസിപ്പാലിറ്റികളുടെ സഹകരണത്തോടെയാണ് ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ. നേരത്തെ തന്നെ പൊതു വിനോദ അതോറിറ്റി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു.

പച്ച നിറത്തിലുള്ള വൈദ്യുതി വിളക്കുകൾ കൊണ്ട് തെരുവുകളും ചരിത്രസ്ഥലങ്ങളും പതാകകളും അലങ്കരിച്ചു കഴിഞ്ഞു. രണ്ടു ദിവസം മുമ്പു തന്നെ ഈ തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി. വ്യാഴാഴ്ചയാണ് ആഘോഷ പരിപാടികൾ. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള വ്യവസായ സമുച്ചയത്തിന് സമീപം വൈകുന്നേരം നാലു മണിക്ക് ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന എയർ ഷോ നടക്കും.

എയർഷോയിൽ സൗദി എയർഫോഴ്സിന്റെ വിവിധ തരത്തിലുള്ള വിമാനങ്ങൾ അണി നിരക്കും. സൗദി പതാക വഹിക്കുന്ന ഹെലികോപ്റ്ററുകൾ കലാരൂപങ്ങൾ അവതരിപ്പിക്കും. രാത്രി ഒമ്പതു മണിക്ക് രാജ്യത്തെ പ്രധാന 13 നഗരങ്ങളിൽ വെടിക്കെട്ട് ആരംഭിക്കും. ആഭ്യന്തരമന്ത്രാലയം പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ റിയാദിൽ സംഘടിപ്പിക്കുന്ന പരേഡ് മൂന്നു മണിക്കൂർ നീണ്ടു നിൽക്കും.

saudi arabia national day on thursday

COMMENTS

Wordpress (0)
Disqus (0 )