ഡൽഹിയിൽ സൗദി – ഇന്ത്യൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് ആയിരുന്നു കൂടിക്കാഴ്ച. | Saudi Arabia - India Foreign Ministers met at Delhi

ഡൽഹിയിൽ സൗദി – ഇന്ത്യൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ഹ്രസ്വ സന്ദർശനത്തിനായി ഡൽഹിയിൽ എത്തിയപ്പോഴാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് ആയിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതുക്കുകയും ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും പൊതു താൽപര്യമുള്ള പ്രാദേശിക രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പു വെച്ചിട്ടുള്ള തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ ഉടമ്പടിയുടെ പുരോഗതി ഇരുവരും അവലോകനം ചെയ്യുകയും ചെയ്തു. 2019 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിച്ച വേളയിൽ ആയിരുന്നു ഉടമ്പടിയിൽ ഒപ്പു വെച്ചത്.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍, ഗള്‍ഫ്, ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സൗദി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സാംസ്‌കാരികം, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍, ആരോഗ്യ പരിപാലനം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, മാനവവിഭവശേഷി എന്നിവയില്‍ പരസ്പര പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളെക്കുറിച്ചും ചര്‍ച്ച നടത്തി.

Saudi Arabia – India Foreign Ministers met at Delhi

COMMENTS

Wordpress (0)
Disqus (0 )