ഭീകരവാദവും ആയുധ കള്ളക്കടത്തും; സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി

സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കി. ആഭ്യന്തരമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. | Saudi Arabia executed terrorist Adnan Bin Mustafa Al Shurafa in Dammam

ഭീകരവാദവും ആയുധ കള്ളക്കടത്തും; സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കി. ആഭ്യന്തരമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഭീകരവാദം, ആയുധ കള്ളക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടെന്നാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അദ്നാൻ ബിൻ മുസ്തഫ അൽശറഫ എന്ന ഭീകരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാൾക്കെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഭീകരസംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചു, സുരക്ഷ ഉദ്യോഗസ്ഥരെ വെടിവെച്ചു, കലാപം സൃഷ്ടിച്ചു, രാജ്യത്തിന് അകത്തേക്കും പുറത്തേക്കും ആയുധങ്ങൾ കടത്തി, സുരക്ഷ അതോറിറ്റികളുടെ ആസ്ഥാനത്തിനെതിരെ പ്രവർത്തിച്ചു, രാജ്യ സുരക്ഷയെ തകർക്കാൻ ശ്രമിച്ചു എന്നിവയാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന കുറ്റങ്ങൾ. ആഭ്യന്ത്രമന്ത്രാലയം ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Saudi Arabia executed terrorist Adnan Bin Mustafa Al Shurafa in Dammam

COMMENTS

Wordpress (0)
Disqus (0 )