COVID | നാല് കോടിയിലേറെ വാക്സിനുകൾ വിതരണം ചെയ്ത് സൗദി അറേബ്യ

അടുത്ത മാസം ആദ്യത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകി പ്രതിരോധശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. | Saudi Arabia distributes more than 40 million Covid vaccines

COVID | നാല് കോടിയിലേറെ വാക്സിനുകൾ വിതരണം ചെയ്ത് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ നാലു കോടി വാക്സിൻ ഡോസുകളാണ് സൗദി അറേബ്യയിൽ വിതരണം ചെയ്തത്. രാജ്യത്തെ 587 കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്ത മാസം ആദ്യത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകി പ്രതിരോധശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതുവരെ സൗദി അറേബ്യയിൽ കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചത് 2.1 കോടിയിലേറെ ആളുകളാണ്. ആദ്യ ഡോസ് സ്വീകരിച്ചവർ ജനസംഖ്യയുടെ 64 ശതമാനം വരും. 1.4 കോടി ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. അതായത് ജനസംഖ്യയുടെ 44 ശതമാനം പേരാണ് ഇതുവരെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്സിനേഷൻ നിർബന്ധമാക്കിയിരുന്നു. കൂടാതെ രാജ്യത്തെ പൊതുഗതാഗതം ഉപയോഗിക്കാനും വാക്സിനേഷൻ നിർബന്ധമാണ്. ഓഗസ്റ്റ് ഒമ്പതു മുതൽ സൗദി പൗരൻമാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യരുതെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു.

Saudi Arabia distributes more than 40 million Covid vaccines

COMMENTS

Wordpress (0)
Disqus (0 )