സൗദി അറേബ്യയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഷോപ്പിങ് മാളുകളിൽ നിന്നും പ്രവാസികൾ പുറത്തേക്ക്

Saudi Arabia | ഈ രംഗത്ത് നിലവിൽ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് തൊഴിൽ നഷ്ടമാകും. പലർക്കും നാടുകളിലേക്ക് മടങ്ങേണ്ടിവരും

സൗദി അറേബ്യയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഷോപ്പിങ് മാളുകളിൽ നിന്നും പ്രവാസികൾ പുറത്തേക്ക്

റിയാദ്: സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരങ്ങൾ. ഷോപ്പിങ് മാളുകളിലെ മുഴുവൻ ജോലികളിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് സൗദിയുടെ പുതിയ തീരുമാനം.

ക്ലീനിങ്, സാധനങ്ങളുടെ ലോഡിങ്, അൺലോഡിങ്, ബാർബർ ഷോപ്പ് ജോലി, കളിക്കോപ്പ് ഉപകരണങ്ങളുടെ റിപ്പയറിങ്ങ് എന്നീ ജോലികളിൽ തൽക്കാലം മാറ്റമില്ല. എന്നാൽ ഷോപ്പിങ് മാളുകളിലെ ബാക്കി മുഴുവൻ ജോലികളിലും 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. ഇതോടെ ഈ രംഗത്ത് നിലവിൽ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് തൊഴിൽ നഷ്ടമാകും. പലർക്കും നാടുകളിലേക്ക് മടങ്ങേണ്ടിവരും.

സ്വദേശിവത്കരണ നിയമം നടപ്പാക്കിയോ, അത് കൃത്യമായി പാലിക്കുന്നുണ്ടോ, ഇപ്പോഴും ഈ സ്വദേശിവത്കൃത ജോലികളിൽ വിദേശികൾ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ സൗദി തൊഴിൽ വകുപ്പിന്റെ റെയ്ഡ് സംഘങ്ങൾ രാജ്യത്ത് വിവിധ ഭാഗങ്ങളിലെ മാളുകളിൽ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം പിടികൂടിയാൽ ശിക്ഷ കടുത്തതായിരിക്കുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Saudi Arabia decided to implement nationalization of all jobs in shopping malls

COMMENTS

Wordpress (0)
Disqus ( )