അമിതവേഗത്തില്‍ പായുന്ന കാറില്‍ അഭ്യാസപ്രകടനം; റഷ്യന്‍ വ്ലോഗര്‍ക്ക് വന്‍ പിഴ
സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം റിമാന്‍ഡിലാക്കി
മോസ്കോ: അതിവേഗത്തില്‍ പാഞ്ഞ സ്പോര്‍ട്സ് കാറിന്‍റെ വശത്ത് ടേപ് കൊണ്ട് ചുറ്റിയ നിലയില്‍ അഭ്യാസ പ്രകടനം കാണിച്ച റഷ്യന്‍ വ്ലോഗര്‍ക്കെതിരെ നടപടി. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ പാഞ്ഞത് .
സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസം റിമാന്‍ഡിലാക്കി. റോഡില്‍ സാഹസം കാണിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ച സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലോഗറായ ഡാനില്‍ മ്യാസ്നികോവിന് പിഴ ചുമത്തി.
മഞ്ഞ നിറത്തിലുള്ള ഷെവര്‍ലെ കാമരോ കാര്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് പാഞ്ഞതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ തന്‍റെ എട്ട് ലക്ഷത്തോളം വരുന്ന ഫോളോവേഴ്സിനെ ആവേശം കൊള്ളിക്കാനായി ഡാനില്‍ പങ്കുവെച്ച വിഡിയോ തരംഗമായി.
ശരീരത്തില്‍ കയര്‍ കൊണ്ട് ചുറ്റിയ ശേഷം പശയുള്ള ടേപ്പ് ഉപയോഗിച്ചാണ് കാറിന്‍റെ വലത് വശത്ത് ചുറ്റിയത്. കൈകള്‍ രണ്ടും ഉയര്‍ത്തിക്കാണിച്ച് ഡാനില്‍ ആവേശഭരിതനായി സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.
മൂന്ന് ദിവസം മുമ്പ് പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ടരലക്ഷത്തിലേറെ കാണികള്‍ കണ്ടുകഴിഞ്ഞു.
Russian vlogger fined for showing performance in a racing car