കോവിഡ് പ്രോട്ടോക്കോൾ ആവർത്തിച്ച് ലംഘിച്ചാൽ പിഴ 19 ലക്ഷം രൂപ; നടപടി കടുപ്പിച്ച് സൗദി അറേബ്യ

രോഗവ്യാപനം തടയാനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ ആവർത്തിച്ച് ലംഘിക്കുന്നവരിൽ നിന്നാണ് ഈ വമ്പൻ പിഴ ഈടാക്കുക. | Repeated violations of the Covid protocol carries a fine of Rs 19 lakh in Saudi Arabia

കോവിഡ് പ്രോട്ടോക്കോൾ ആവർത്തിച്ച് ലംഘിച്ചാൽ പിഴ 19 ലക്ഷം രൂപ; നടപടി കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: കോവിഡ് പ്രോട്ടോക്കോൾ ആവർത്തിച്ച് ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. കോവിഡ് പ്രോട്ടോക്കോൾ ആവർത്തിച്ച് ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ ആണ് പിഴ ഈടാക്കുക. ഏകദേശം, 19 ലക്ഷം ഇന്ത്യൻ രൂപ.

രോഗവ്യാപനം തടയാനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ ആവർത്തിച്ച് ലംഘിക്കുന്നവരിൽ നിന്നാണ് ഈ വമ്പൻ പിഴ ഈടാക്കുക. സൗദി ആഭ്യന്തരമന്ത്രാലയം ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

സാമൂഹിക അകലം പാലിക്കാതിരിക്കുന്നത്, സ്വകാര്യ – സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോൾ ശരീര ഊഷ്മാവ് പരിശോധിക്കാൻ വിസമ്മതിക്കൽ എന്നിവ മുൻകരുതൽ, പ്രതിരോധ നടപടികളുടെ ലംഘനമാണ്. ആദ്യഘട്ടത്തിൽ ഇത്തരം നിയമ ലംഘനങ്ങൾക്ക് ആയിരം റിയാൽ ആയിരിക്കും പിഴ ചുമത്തുക. എന്നാൽ, ഒരു തവണ നിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ട് വീണ്ടും നിയമം ലംഘിച്ചാൽ ഇരട്ടി തുക ആയിരിക്കും പിഴ ഈടാക്കുക. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് പരമാവധി ഒരു ലക്ഷം റിയാൽ വരെയാണ് പിഴ ചുമത്തുകയെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

Repeated violations of the Covid protocol carries a fine of Rs 19 lakh in Saudi Arabia

COMMENTS

Wordpress (0)
Disqus ( )