Bahrain | പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ ശുപാര്‍ശ
പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പാര്‍ലമെന്റിെന്റ സര്‍വീസ് കമ്മിറ്റിയാണ് മുന്നോട്ട് വെച്ചത്
മനാമ: പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ. ഇക്കാര്യം സര്‍ക്കാരിെന്റ പരിഗണനയിലാണെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഒാര്‍ഗനൈസേഷന്‍ (എസ്.െഎ.ഒ) അധികൃതര്‍ പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി.
പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം അഹ്മദ് അല്‍ അന്‍സാരി അധ്യക്ഷനായ പാര്‍ലമെന്റിെന്റ സര്‍വീസ് കമ്മിറ്റിയാണ് മുന്നോട്ട് വെച്ചത്. പ്രവാസികളെയും മിലിട്ടറി പെന്‍ഷന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി പ്രതിവര്‍ഷം 200 മില്യണ്‍ ദിനാര്‍ നേടാന്‍ കഴിയുമെന്ന് എസ്.െഎ.ഒ അറിയിച്ചു.
ശുപാര്‍ശ അനുസരിച്ച് പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പ്രതിമാസം നിശ്ചിത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കണം. സേവനം അവസാനിക്കുമ്പോള്‍ ഇവര്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
പെന്‍ഷന്‍ ഫണ്ടില്‍ മതിയായ നിക്ഷേപം ഉറപ്പ് വരുത്തുന്നതിന് പ്രവാസികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം.പിമാരും ആവശ്യപ്പെട്ടിരുന്നു. ബഹ്റൈനികളല്ലാത്തവര്ക്ക് സോഷ്യല്‍ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയ 1977ലെ നിയമം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതുവരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെന്‍ഷന്‍ ഫണ്ടിെന്റ പരിധിയില്‍ വന്നിരുന്നു.
പുതിയ ശുപാര്‍ശ അനുസരിച്ച് ചുരുങ്ങിയ വിരമിക്കല്‍ പ്രായം 55 വയസായാണ് നിജപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും പെന്‍ഷന്‍ കണക്കാക്കുക.
Recommended to provide pension to expatriates in Bahrain