ഒരു വാക്സിൻ എടുത്ത് നാട്ടിൽ പോയി തിരിച്ചു വരുന്നവർക്ക് സൗദിയിൽ ക്വാറന്റീൻ നിർബന്ധം

ഇക്കാര്യവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ അതോറിറ്റ് പ്രത്യേക അറിയിപ്പൊന്നും പുറത്തു വിട്ടിട്ടില്ല. | Quarantine is mandatory in Saudi Arabia for those who return back from native after taking the first dose vaccine

ഒരു വാക്സിൻ എടുത്ത് നാട്ടിൽ പോയി തിരിച്ചു വരുന്നവർക്ക് സൗദിയിൽ ക്വാറന്റീൻ നിർബന്ധം

ജിദ്ദ: ഒരു വാക്സിൻ എടുത്തതിനു ശേഷം സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി സൗദി അറേബ്യ. സൗദി എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ചിലരുടെ അന്വേഷണങ്ങൾക്ക് തവക്കൽനാ ആപ്ലിക്കേഷൻ കഴിഞ്ഞദിവസം സമാനമായ രീതിയിൽ മറുപടി നൽകിയിരുന്നു. എന്നാൽ, ഇക്കാര്യവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ അതോറിറ്റ് പ്രത്യേക അറിയിപ്പൊന്നും പുറത്തു വിട്ടിട്ടില്ല.

സെപ്റ്റംബറിൽ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ഒരു ഡോസ് സ്വീകരിച്ച് തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടിയവർക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കാവുന്നതാണ്. ഇവർക്ക് സൗദിയിൽ ക്വാറന്റീൻ ആവശ്യമില്ല. സൗദി യാത്രാനിരോധനം ഏർപ്പെടുത്താത്ത മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയാൽ മതി. ഈ മാതൃകയിൽ സൗദിയിലേക്ക് പ്രവാസികൾ എത്തിയിട്ടുമുണ്ട്.

എന്നാൽ, സൗദി എയർലൈൻസ് പുറത്തിറക്കിയ പുതിയ അറിയിപ്പ് അനുസരിച്ച് ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്കും രാജ്യത്ത് പ്രവേശിച്ചാൽ ക്വാറന്റീൻ വേണം. തവക്കൽനാ ആപ്ലിക്കേഷൻ അധികൃതരും സമാനമായ രീതിയിലാണ് പ്രതികരിക്കുന്നത്. ഇതോടെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർ ആശങ്കയിലാണ്. എന്നാൽ, സൗദി ആഭ്യന്തരമന്ത്രാലയമോ സിവിൽ ഏവിയേഷനോ ഇക്കാര്യത്തിൽ പ്രത്യേക അറിയിപ്പൊന്നും നൽകിയിട്ടില്ല.

Quarantine is mandatory in Saudi Arabia for those who return back from native after taking the first dose vaccine

COMMENTS

Wordpress (0)
Disqus ( )