Qatar KMCC രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊറോണ കാലത്തെ നാലാമത്തെ രക്ത ദാന ക്യാമ്പ് ആണ് ഖത്തര്‍ കെഎംസിസി സംഘടിപ്പിച്ചത്

Qatar KMCC രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: സ്വതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദ് കി അമൃത് മഹോത്സവത്തിന്‍്റെ ഭാഗമായി ഖത്തര്‍ കെ എം സി സി, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്‍്ററുമായി സഹകരിച്ച്‌ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കെഎംസിസി ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാമ്പില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. കൊറോണ കാലത്തെ നാലാമത്തെ രക്ത ദാന ക്യാമ്പ് ആണ് ഖത്തര്‍ കെഎംസിസി സംഘടിപ്പിച്ചത്.

ഐസി സി പ്രസിഡന്‍്റ് ബാബുരാജ്, ഐ സി ബി എഫ് പ്രസിഡന്‍്റ് സിയാദ് ഉസ്മാന്‍ , ഐ സി സി മാനേജിംഗ് കമ്മിറ്റി മെമ്ബര്‍മാരായ അനീഷ് ജോര്‍ജ്, അഫ്സല്‍ വടകര എന്നിവര്‍ ക്യാമ്ബ്സന്ദര്‍ശിച്ചു.

ഹമദ് കോര്‍പറേഷന്‍ ബ്ലഡ് ഡൊണേഷന്‍ സെന്‍്ററിന്‍്റെ സര്‍ട്ടിഫിക്കറ്റ് കെ എം സി സി ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി ഹമദ് മെഡിക്കല്‍ ബ്ലഡ് ഡൊണേഷന്‍ സെന്‍്റര്‍ പ്രതിനിധി അബ്ദുല്‍ റഷീദില്‍ നിന്നും ഏറ്റുവാങ്ങി.

സംസ്ഥാന ഭാരവാഹികളായ ,ഒ എ കരീം, റഹീസ് പെരുമ്പ,ഹാരിസ് വടകര, നസീര്‍ അരീക്കല്‍, റയീസ് വയനാട്, മുസ്തഫ എലത്തൂര്‍ ജില്ലാ നേതാക്കളായ ബഷീര്‍ഖാന്‍, ഇല്ല്യാസ് മാസ്റ്റര്‍, അബ്ദുള്‍നാസര്‍ എന്‍ ടീ, നാസര്‍ കൈതക്കാട്, പി എ തലായി, ഫഹദ് കരിയാട്, താഹിര്‍ താഹകുട്ടി, ഹംസ തിരുവനന്തപുരം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Qatar KMCC organized a blood donation camp

COMMENTS

Wordpress (0)
Disqus ( )