അഫ്​ഗാനിസ്​താനിലേക്ക്​​ ദുരിതാശ്വാസ സഹായവുമായി ഖത്തറും ബ​ഹ്​​റൈ​നും

ഭക്ഷ്യവസ്​തുക്കളും മരുന്നുകളും വഹിച്ചുള്ള ഖത്തര്‍ ചാരിറ്റിയുടെ ആദ്യവിമാനം ഞായറാഴ്​ച കാബൂളിലെത്തി

അഫ്​ഗാനിസ്​താനിലേക്ക്​​ ദുരിതാശ്വാസ സഹായവുമായി ഖത്തറും ബ​ഹ്​​റൈ​നും

താലിബാന്‍ ഭരണംപിടിച്ചതിനുപിന്നാലെ അടിമുടി അനിശ്ചിതത്വത്തിലായ അഫ്​ഗാനിസ്​താനിലേക്ക്​​ ദുരിതാശ്വാസ സഹായം നൽകി ഖത്തറും ബ​ഹ്​​റൈ​നും. ഭക്ഷ്യവസ്​തുക്കളും മരുന്നുകളും വഹിച്ചുള്ള ഖത്തര്‍ ചാരിറ്റിയുടെ ആദ്യവിമാനം ഞായറാഴ്​ച കാബൂളിലെത്തി. അഫ്​ഗാനിലെ ഖത്തര്‍ അംബാസഡര്‍ സഈദ്​ ബിന്‍ മുബാറക്​ അല്‍ ഖയാറീ​െന്‍റ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ വസ്തുക്കള്‍ ഏറ്റുവാങ്ങി.

അഫ്​ഗാ​െന്‍റ പുനര്‍നിര്‍മാണത്തിലും സമാധാന പുനഃസ്​ഥാപനത്തിലും നിരന്തരമായി ഇടപെട്ട ഖത്തറി​‍െന്‍റ മറ്റൊരു ശ്രദ്ധേയമായ നീക്കമായിരുന്നു ദുരിതാശ്വാസ സഹായങ്ങള്‍. ​അരി, പഞ്ചസാര, ഉപ്പ്​, ഗോതമ്ബ്​, കുട്ടികള്‍ക്കുള്ള ഭക്ഷ്യ പദാര്‍ഥങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പെടെ 17 ടണ്‍ വസ്​തുക്കളുമായാണ്​ ഞായറാഴ്​ച ആദ്യ വിമാനം കാബൂളിലെത്തിയത്​.

10,000ത്തോളം കുടുംബങ്ങള്‍ക്കുള്ള ദുരിതാശ്വാസ വസ്​തുക്കള്‍ അടങ്ങിയതാണിത്​. ഖത്തര്‍ ഫണ്ട്​ ഫോര്‍ ​െഡവലപ്​മെന്‍റ്​, ഖത്തര്‍ ചാരിറ്റി നേതൃത്വത്തിലായിരുന്നു ഇവ എത്തിച്ചത്​. ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ ദോഹയില്‍നിന്നും ദുരിതാശ്വാസ വസ്​തുക്കളും വഹിച്ചുള്ള വിമാനങ്ങള്‍ കാബൂളിലെത്തും.

ഏറ്റുമുട്ടലുകളുടെയും കുടിയൊഴിയലി​േന്‍റയും ബാക്കിപത്രമെന്നോണം തകര്‍ന്ന ഹാമിദ്​ കര്‍സായി വിമാനത്താവളത്തി​െന്‍റ അറ്റകുറ്റപ്പണികള്‍ ഖത്തറി​െന്‍റ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്​. ഖത്തര്‍, തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്​ധ സംഘത്തി​‍െന്‍റ നേതൃത്വത്തിലാണ് വിമാനത്താവളത്തി​‍െന്‍റ പുനര്‍നിര്‍മാണം പുരോഗമിക്കുന്നത്​.

അ​ന്താ​രാ​ഷ്​​ട്ര ചാ​രി​റ്റി ദി​ന​ത്തി​ല്‍ അ​ഫ്​​ഗാ​നി​സ്​​താ​ന്​ സ​ഹാ​യ​വു​മാ​യി ബ​ഹ്​​റൈ​ന്‍. റോ​യ​ല്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ മു​ഖേ​ന​യാ​ണ്​ മ​രു​ന്നും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും അ​ട​ക്കം അ​വ​ശ്യ​വ​സ്​​തു​ക്ക​ള്‍ അ​ട​ങ്ങി​യ സ​ഹാ​യം അ​യ​ച്ച​ത്. സ​ഹോ​ദ​ര, സു​ഹൃ​ദ്​ രാ​ജ്യ​ങ്ങ​ള്‍​ക്ക്​ സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ഹാ​യം. മു​ന്‍​കാ​ല​ങ്ങ​ളി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക്​ ആ​ശ്വാ​സ​വു​മാ​യി ബ​ഹ്​​റൈ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു.

Qatar and Bahrain send relief aid to Afghanistan

COMMENTS

Wordpress (0)
Disqus ( )