‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ്

താൻ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അവരാണെന്നും നടൻ വ്യക്തമാക്കി. | Prithviraj says the decision of withdrawing from Variamkunnan is not his own

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് പൃഥ്വിരാജ്

ദുബായ്: വാരിയംകുന്നൻ സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ഭ്രമം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ താരം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അവരാണെന്നും നടൻ വ്യക്തമാക്കി.

അതേസമയം, വാരിയംകുന്നൻ സിനിമയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്ന ആരോപണങ്ങൾ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് തന്റെ കലാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പുറത്തുള്ളവർ എന്തു പറയുന്നു എന്ന് ശ്രദ്ധിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

അന്ധാദുൻ എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പാണ് ഭ്രമം. മലയാളത്തിൽ ഈ സിനിമ നിർമിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ അഭിനയിക്കാനാണ് അവസരം ലഭിച്ചതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. യു എ ഇയിലെ തിയറ്ററിൽ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞത് മികച്ച സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

Prithviraj says the decision of withdrawing from Variamkunnan is not his own

COMMENTS

Wordpress (0)
Disqus (0 )