ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്
ഈ സന്ദേശത്തിന് രാഷ്ട്രപതി നന്ദി അറിയിക്കുകയായിരുന്നു. ഒമാൻ വാർത്ത ഏജൻസി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ ഭരണാധികാരിക്ക് രാഷ്ട്രപതി എല്ലാവിധ ആശംസകളും അറിയിച്ചു. | President Ramnath Kovind thanked the Sultan of Oman for his greetings

മസ്കറ്റ്: ഒമാൻ സുൽത്താന്റെ ആശംസകൾക്ക് നന്ദി അറിയിച്ച് ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചു കൊണ്ടായിരുന്നു ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചത്.
ഈ സന്ദേശത്തിന് രാഷ്ട്രപതി നന്ദി അറിയിക്കുകയായിരുന്നു. ഒമാൻ വാർത്ത ഏജൻസി പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമാൻ ഭരണാധികാരിക്ക് രാഷ്ട്രപതി എല്ലാവിധ ആശംസകളും അറിയിച്ചു.
സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഒമാനും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള താൽപര്യം രാഷ്ട്രപതി അറിയിച്ചതായി ഒമാൻ വാർത്ത ഏജൻസി വ്യക്തമാക്കുന്നു. രാഷ്ട്രപതി ഒമാൻ ഭരണാധികാരിക്ക് ആരോഗ്യവും സന്തോഷവും നേരുകയും ചെയ്തു.
President Ramnath Kovind thanked the Sultan of Oman for his greetings