അത്തോളിയിൽ പ്രവാസി സംഗമം; പ്രവാസികളുടെ കോവിഡ് കരുതൽ ആരും മറക്കില്ലന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

അത്തോളി : ഗൾഫ് നാടുകളിൽ തൊഴിൽ ചെയ്യുന്ന അത്തോളിക്കാരുടെ ക്ഷേമ സംഘടന അത്തോളി പ്രവാസി അസോസിയേഷന്റെ മുന്നാം വാർഷികവും പ്രവാസികളുടെ സംരംഭമായ അപെക്സ് ഡിറ്റർജന്റ് പ്രൊഡക്ടിന്റെ ഒന്നാം വാർഷികവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
കോവിഡ് ദുരിത കാലത്ത് സർക്കാറിനൊപ്പം കൈകോർക്കാൻ പ്രവാസികൾ ഒപ്പമുണ്ടായത് ആരും വിസ്മരിക്കില്ലന്ന് മന്ത്രി പറഞ്ഞു. അത്തോളി കണ്ണി പൊയിൽ അപെക്സ് നഗറിലാണ് അത്തോളിയിലെ പ്രവാസികളുടെ സംഗമം ഒരുക്കിയത്. അഡ്വ. സച്ചിൻ ദേവ് എം എൽ എ അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ, വാർഡ് മെമ്പർമാരായ സുനീഷ് നടുവിലയിൽ , ശാന്തിമാവീട്ടിൽ, സാജിത ടീച്ചർ, അസോസിയേഷൻ ചെയർമാൻ ഒടുക്കൽ ഹിഫ്സുൾ റഹ്മാൻ , അസോസിയേഷൻ പ്രസിഡന്റ് ബഷീർ പാണക്കാട് എന്നിവർ സംബന്ധിച്ചു. തുടർന്ന് ‘പ്രവാസി സഹകരണ സംരംഭങ്ങൾ – വികസനത്തിന്റെ ജനകീയ ബദൽ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹ്ബൂബ് മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ബന്ധു ട്രസ്റ്റ് ചെയർമാൻ കെ.വി ഷംസുദ്ദീൻ വിഷയവതരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ , അസിസ്റ്റന്റ് രജിസ്ടർ പി ശശികുമാർ , കേരള പത്രപ്രവർത്ത യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ , വി.കെ ആദർശ് എന്നിവർ പങ്കെടുത്തു.
മാധ്യമ പ്രവർത്തകൻ കെ. കെ. മൊയ്തീൻ കോയ മോഡറേറ്ററായിരുന്നു.
സാംസ്കാരികോത്സവത്തിൽ ഗാന രചയിതാവ് രമേശ് കാവിൽ മുഖ്യതിഥിയായി. സ്വാഗത സംഘം ചെയർമാൻ ശ്രുതി ശ്രീധരൻ അധ്യക്ഷനായി. ബഷീർ തിക്കോടി, സാജിത് കോറോത്ത് , ടി.കെ മോഹനൻ , എം കെ ആരിഫ് ,എൻ ആർ സുരേഷ് , സി കെ ദിനേശ് എന്നിവർ സംബന്ധിച്ചു. തുടർന്ന് പ്രദേശവാസികളുടെ കലാവിരുന്നും ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരായാടും സംഘത്തിന്റെയും വാമൊഴിച്ചിന്തും അവതരിപ്പിച്ചു.