കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള IHRD കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

സെപ്റ്റംബര്‍ 8ന് 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. | Post Graduate Admission in IHRD Colleges which is affiliated to the University of Kerala

കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള IHRD കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ എച്ച് ആർ ഡി) കീഴില്‍ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045) ധനുവച്ചപുരം (04712234374, 2234373, 8547005065), മാവേലിക്കര (04792304494, 04792341020, 8547005046), കുണ്ടറ (04742580866, 8547005066), പെരിശ്ശേരി (04792456499,8547005006) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. സെപ്റ്റംബര്‍ 8ന് 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500/രൂപ (എസ്.സി, എസ്.റ്റി 200/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്.

കൂടാതെ അതാത് കോളേജുകളില്‍ ഓഫ് ലൈനായും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ഐ എച്ച് ആർ ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.

Post Graduate Admission in IHRD Colleges which is affiliated to the University of Kerala

COMMENTS

Wordpress (0)
Disqus (0 )